തിരുവനന്തപുരം: അൻവർ ആക്ഷൻ ത്രില്ലർ കഴിഞ്ഞ് സ്ലോ മോഷനിൽ ബിജിഎംഒക്കെയിട്ട് നിൽപ്പാണ് എങ്കിലും ഷോ തീർന്നിട്ടില്ല. ഷോ തീരാൻ ഇനി ഷോൺ കനിയണം. കൊന്നു, കൊല്ലിച്ചു സ്വർണ്ണം പൊട്ടിച്ചു എന്നൊക്കെ തളളിയേച്ച് ചുമ്മാതങ്ങ് പോയാലെങ്ങനാ എന്ന ചോദ്യവുമായി കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. കൊന്നത് യാര്? കൊല്ലപ്പെട്ടത് യാര്? കൊല്ലിച്ചത് യാര്, എന്തര്, യെങ്ങനെ, എവിടുന്ന് എന്നൊക്കെ പറഞ്ഞിട്ടേ അൻവറിനെ വിടാവു എന്നാണ് ഷോൺ പറയുന്നത്. ഇന്ത്യയിൽ ഒരു ഭരണഘടനനയും സിവിൽ-ക്രിമിനൽ - എസിഡൻസ് നിയമവും കോടതിയും ഒക്കെയുണ്ടെന്ന് അൻവറിനു അറിയില്ലായിരിക്കാം. അദ്ദേഹം ഇടയ്ക്കിടെ പറയുന്ന അദ്ദേഹത്തിൻ്റെ പ്രത്യേക ദൈവത്തിനും അക്കാര്യത്തിൽ വലിയ പിടിയില്ല എന്ന് തോന്നുന്നു. പക്ഷെ കേരളത്തിലെ പോലീസിനും ഇന്ത്യയിലെ പൗരൻമാർക്കും അക്കാര്യത്തിൽ പിടിപാട് ഉണ്ടെന്ന ഉറപ്പിലാണ് ഷോൺ പരാതി നൽകിയിട്ടുള്ളത്.
പരാതിയുടെ പൂർണ രൂപം ചുവടെ:
സർ,
നിലമ്പൂർ എം.എൽ.എ. ശ്രീ. പി.വി. അൻവർ 31-08-2024-ാം തീയതി 11 മണിക്ക് മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് കേരളാ പോലീസ് എ. ഡി.ജി.പി. ( അഡ്‌മിനിസ്ട്രേഷൻ) എം. ആർ. അജിത് കുമാർ ഐ.പി.എസ്., എസ്.പി. സുജിത് ദാസ് ഐ.പി.എസ്. എന്നിവർക്കെതിരെ ഗുരുതര ആരോ പണങ്ങൾ ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തു. എസ്. പി. യുടെ കീഴി ലുള്ള ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്തുകാർക്ക് കൂട്ടുനിൽക്കുകയാണെന്നും പിടി ക്കുന്ന സ്വർണ്ണത്തിന്റെ പകുതി അടിച്ചുമാറ്റുകയാണെന്നും ആരോപിച്ചു. അതോടൊപ്പം ഇടവണ്ണ യിലെ നിധാൽ എന്ന ചെറുപ്പക്കാരൻ വെടിയേറ്റു മരിച്ചസംഭവത്തിലും ദുരൂഹതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ബിസ്സിനസ്സുകാരനായ കോഴിക്കോടു സ്വദേശി മാമി എന്നയാളെ കാണാ തായ സംഭവത്തിൽ അദ്ദേഹത്തെ കൊന്നുകളഞ്ഞു എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.എൽ.എ. പറഞ്ഞു. എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് കൊല്ലാനും കൊല്ലിക്കാനുമറി യാമെന്നുപറയുന്ന സുജിത് ദാസ് ഐ.പി.എസ്. ൻ്റെ ശബ്ദരേഖയും അദ്ദേഹം പുറത്തുവിട്ടു. അതിനുശേഷം 1-9-2024 ൽ റിപ്പാർട്ടർ ചാനലിൽ ശ്രീ. പി. വി. അൻവർ നടത്തിയ ഇൻ്റർവ്യൂവിൽ എ. ഡി.ജി.പി., എം.ആർ. അജിത് കുമാറിനെക്കുറിച്ച് " ഞാൻ വെറുതെ പറഞ്ഞതല്ല, കൊല്ലുകയും കൊല്ലിക്കുകയും ചെയ്‌തിട്ടുണ്ട് ഇദ്ദേഹം, ഇവിടെ ആളുകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്". ഇതിനെല്ലാം അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിൻ്റെ പ്രസ്‌താവനക ളിൽ നിന്നും സ്വർണ്ണക്കടത്ത്, കൊലപാതകം, രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ ഉൾപ്പടെയുള്ള ഗൗരവകരമായ ആരോപണങ്ങളാണ് പോലീസിലെ ഉന്നത ഉദ്യോഗസ്‌തർക്കെതിരെ ഉണ്ടായിട്ടുള്ളത്. പി.വി. അൻവർ എം.എൽ.എ. യുടെ ടി പ്രസ്‌താവനകളിൽ നിന്നും റ്റി.വി. ചാനൽ ഇന്റർവ്യൂ കളിൽ നിന്നും ടി ആളുകളുടെ ക്രമിനൽ പ്രവൃത്തികളെക്കുറിച്ച് അദ്ദേഹത്തിന് അറിവും ബോദ്ധ്യവും ഉണ്ടെന്ന് വ്യക്തമാണ്. എന്നാൽ ടി പ്രവൃത്തികളെപ്പറ്റി അറിവുള്ള ആളെന്ന നിലയിൽ അദ്ദേഹ ത്തിനുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമം അനുശാസിക്കുന്ന നടപടികൾ ഒന്നും ടി യാൻ സ്വീകരിച്ചിട്ടില്ലാത്തതാകുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 33 പ്രകാരം ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്നനിലയിലും ജനപ്രതിനിധിയെന്ന നിലയിലും തനിക്ക് അറിവുള്ള ഗുരുതരമായ കുറ്റകൃത്യത്തെപ്പറ്റിയും അതിൽ ഉൾപ്പെട്ട വ്യക്തികളെപ്പറ്റിയും ബഹുമാ നപ്പെട്ട കോടതിക്കോ, പോലീസിനോ അറിവുനൽകാതെ മനപൂർവ്വം കൃത്യത്തിൽ നിന്നും ഒഴി വാകുകയും മറച്ചുവെയ്ക്കുകയും ചെയ്‌തതുവഴി പി.വി. അൻവർ എം.എൽ.എ. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 239 പ്രകാരമുള്ള കുറ്റകൃത്യം ചെയ്‌തിട്ടുള്ളതാകുന്നു. ആകയാൽ ഇദ്ദേ
ഹത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
അഡ്വ. ഷോൺ ജോർജ്.
Anwar can't take off anymore Shawn George's Complaint for Kurukhai.